5 ഞാൻ ഈജിപ്തിൽ നിന്റെ അടുത്ത് വരുന്നതിനു മുമ്പ് ഇവിടെ ഈജിപ്ത് ദേശത്ത് നിനക്ക് ഉണ്ടായ രണ്ട് ആൺമക്കൾ ഇനിമുതൽ എന്റെ മക്കളായിരിക്കും.+ രൂബേനും ശിമെയോനും+ എന്നപോലെ എഫ്രയീമും മനശ്ശെയും എന്റേതായിരിക്കും.
2 യഹൂദ+ സഹോദരന്മാരെക്കാൾ ശ്രേഷ്ഠനായിരുന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദയിൽനിന്നായിരുന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോസേഫിനാണു ലഭിച്ചത്.