8 “എന്നാൽ യഹൂദേ,+ നിന്റെ സഹോദരന്മാർ നിന്നെ സ്തുതിക്കും.+ നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിലിരിക്കും.+ നിന്റെ അപ്പന്റെ മക്കൾ നിന്റെ മുന്നിൽ കുമ്പിടും.+
3 “യഹൂദ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി* കിഴക്കുഭാഗത്ത് സൂര്യോദയത്തിനു നേരെ പാളയമടിക്കേണ്ടത്. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ യഹൂദയുടെ വംശജരുടെ തലവൻ.
14 അങ്ങനെ, യഹൂദയുടെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
1യോശുവയുടെ മരണശേഷം+ ഇസ്രായേല്യർ യഹോവയോട്, “കനാന്യരോടു യുദ്ധം ചെയ്യാൻ ഞങ്ങളിൽ ആരാണ് ആദ്യം പോകേണ്ടത്” എന്നു ചോദിച്ചു.+2 യഹോവ പറഞ്ഞു: “യഹൂദ പോകട്ടെ.+ ഇതാ, ഞാൻ ദേശം അവന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”