-
ന്യായാധിപന്മാർ 3:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പക്ഷേ ഇസ്രായേല്യർ യഹോവയോടു സഹായത്തിനായി നിലവിളിച്ചപ്പോൾ+ അവരെ വിടുവിക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേബിന്റെ അനിയനായ കെനസിന്റെ മകൻ ഒത്നീയേലിനെ,+ എഴുന്നേൽപ്പിച്ചു. 10 യഹോവയുടെ ആത്മാവ്+ ഒത്നീയേലിന്റെ മേൽ വന്നു, ഒത്നീയേൽ ഇസ്രായേലിനു ന്യായാധിപനായിത്തീർന്നു. ഒത്നീയേൽ യുദ്ധത്തിനു പോയപ്പോൾ മെസൊപ്പൊത്താമ്യയിലെ* രാജാവായ കൂശൻ-രിശാഥയീമിനെ യഹോവ ഒത്നീയേലിന്റെ കൈയിൽ ഏൽപ്പിച്ചു; ഒത്നീയേൽ അയാളെ പരാജയപ്പെടുത്തി. 11 അതിനു ശേഷം ദേശത്ത് 40 വർഷം സ്വസ്ഥത* ഉണ്ടായി. പിന്നീട് കെനസിന്റെ മകൻ ഒത്നീയേൽ മരിച്ചു.
-