-
1 രാജാക്കന്മാർ 18:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 അങ്ങനെ അവർ തങ്ങൾക്കു കിട്ടിയ കാളക്കുട്ടിയെ അറുത്ത്, രാവിലെമുതൽ ഉച്ചവരെ ബാലിന്റെ പേര് വിളിച്ച്, “ബാലേ, ഉത്തരമരുളേണമേ” എന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു മറുപടിയും ഒരു ശബ്ദവും ഉണ്ടായില്ല.+ തങ്ങൾ ഉണ്ടാക്കിയ യാഗപീഠത്തിനു ചുറ്റും അവർ തുള്ളിക്കൊണ്ടിരുന്നു. 27 ഉച്ചയാകാറായപ്പോൾ അവരെ പരിഹസിച്ചുകൊണ്ട് ഏലിയ പറഞ്ഞു: “നിങ്ങൾ കുറച്ചുകൂടി ഉച്ചത്തിൽ വിളിക്കൂ. എന്തായാലും ബാൽ ഒരു ദൈവമല്ലേ!+ ബാൽ ചിലപ്പോൾ ധ്യാനത്തിലായിരിക്കും; അല്ലെങ്കിൽ ചിലപ്പോൾ വിസർജനത്തിന് ഇരിക്കുകയായിരിക്കും.* അതുമല്ലെങ്കിൽ ഉറങ്ങുകയായിരിക്കും; അങ്ങനെയാണെങ്കിൽ ആരെങ്കിലും ബാലിനെ ഉണർത്തേണ്ടിവരും!”
-
-
സങ്കീർത്തനം 115:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അവയ്‌ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+
കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.
-