വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 45:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഒരുമിച്ചുകൂടി അടുത്ത്‌ വരൂ.

      ജനതക​ളിൽനിന്ന്‌ രക്ഷപ്പെ​ട്ട​വരേ, ഒത്തുകൂ​ടൂ.+

      വിഗ്ര​ഹങ്ങൾ ചുമന്നു​കൊണ്ട്‌ നടക്കു​ന്ന​വർക്കും

      തങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​വർക്കും ഒന്നും അറിയില്ല.

  • യിരെമ്യ 10:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 വെള്ളരിത്തോട്ടത്തിലെ വെറും നോക്കു​കു​ത്തി​ക​ളാണ്‌ ആ വിഗ്ര​ഹങ്ങൾ; അവയ്‌ക്കു സംസാ​രി​ക്കാ​നാ​കില്ല;+

      നടക്കാ​നാ​കാ​ത്ത അവയെ ആരെങ്കി​ലും ചുമന്നു​കൊണ്ട്‌ നടക്കണം.+

      അവയെ പേടി​ക്കേണ്ടാ. കാരണം, അവയ്‌ക്കു നിങ്ങളെ ഉപദ്ര​വി​ക്കാൻ കഴിയില്ല;

      എന്തെങ്കി​ലും ഉപകാരം ചെയ്യാ​നും അവയ്‌ക്കു സാധി​ക്കില്ല.”+

  • ദാനിയേൽ 5:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 പകരം, സ്വർഗാ​ധി​സ്വർഗ​ങ്ങ​ളു​ടെ കർത്താ​വിന്‌ എതിരെ അങ്ങ്‌ സ്വയം ഉയർത്തി,+ ദൈവ​ഭ​വ​ന​ത്തി​ലെ പാത്രങ്ങൾ അങ്ങയുടെ സന്നിധി​യിൽ വരുത്തി​ച്ചു.+ അങ്ങും അങ്ങയുടെ പ്രധാ​നി​ക​ളും ഉപപത്‌നി​മാ​രും വെപ്പാ​ട്ടി​ക​ളും ആ പാത്ര​ങ്ങ​ളിൽ വീഞ്ഞു കുടിച്ചു. എന്നിട്ട്‌ സ്വർണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌, തടി, കല്ല്‌ എന്നിവ​കൊ​ണ്ടുള്ള ദൈവ​ങ്ങളെ, ഒന്നും കാണാ​നോ കേൾക്കാ​നോ അറിയാ​നോ കഴിയാത്ത ദൈവ​ങ്ങളെ, നിങ്ങൾ സ്‌തു​തി​ച്ചു.+ പക്ഷേ, അങ്ങയുടെ ജീവന്റെമേലും+ അങ്ങ്‌ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളു​ടെ മേലും അധികാരമുള്ള* ദൈവത്തെ അങ്ങ്‌ മഹത്ത്വ​പ്പെ​ടു​ത്തി​യില്ല.

  • ഹബക്കൂക്ക്‌ 2:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 വെറും ഒരു ശില്‌പി കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹം​കൊണ്ട്‌ എന്തു ഗുണം?

      സംസാ​ര​ശേ​ഷി​യി​ല്ലാത്ത, ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ ഉണ്ടാക്കു​ന്ന​വൻ

      അവയിൽ ആശ്രയം​വെ​ച്ചാൽപ്പോ​ലും

      വ്യാജം പഠിപ്പി​ക്കു​ന്ന​തി​നെ​യും ലോഹവിഗ്രഹത്തെയും* കൊണ്ട്‌ എന്തു പ്രയോ​ജനം?+

      19 മരക്കഷണത്തോട്‌ “ഉണരൂ” എന്നും

      സംസാ​ര​ശേ​ഷി​യി​ല്ലാത്ത കല്ലി​നോട്‌ “എഴു​ന്നേറ്റ്‌ ഞങ്ങളെ ഉപദേ​ശി​ക്കൂ” എന്നും പറയു​ന്ന​വന്റെ കാര്യം കഷ്ടം!

      കണ്ടില്ലേ, അവ സ്വർണം​കൊ​ണ്ടും വെള്ളി​കൊ​ണ്ടും പൊതി​ഞ്ഞി​രി​ക്കു​ന്നു.+

      അവയിൽ ഒട്ടും ശ്വാസ​മില്ല.+

  • 1 കൊരിന്ത്യർ 8:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വിഗ്രഹങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കു​ന്ന​തിനെ​പ്പറ്റി പറയു​ക​യാണെ​ങ്കിൽ, വിഗ്ര​ഹങ്ങൾ ഒന്നുമല്ലെന്നും+ ഏക​ദൈ​വ​മ​ല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല എന്നും നമുക്ക്‌ അറിയാം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക