11 അങ്ങനെ സൊരയിൽനിന്നും എസ്‌തായോലിൽനിന്നും+ ദാന്യകുടുംബത്തിലെ യുദ്ധസജ്ജരായ 600 പേർ പുറപ്പെട്ടു. 12 അവർ ചെന്ന് യഹൂദയിലെ കിര്യത്ത്-യയാരീമിന്+ അടുത്ത് പാളയമടിച്ചു. അതുകൊണ്ടാണ് കിര്യത്ത്-യയാരീമിനു പടിഞ്ഞാറുള്ള ആ സ്ഥലം ഇന്നും മഹനേ-ദാൻ+ എന്ന് അറിയപ്പെടുന്നത്.