-
ന്യായാധിപന്മാർ 10:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു.+ അവർ ബാൽ ദൈവങ്ങളെയും+ അസ്തോരെത്ത് വിഗ്രഹങ്ങളെയും അരാമിലെ* ദൈവങ്ങളെയും സീദോനിലെ ദൈവങ്ങളെയും മോവാബിലെ ദൈവങ്ങളെയും+ അമ്മോന്യരുടെ ദൈവങ്ങളെയും+ ഫെലിസ്ത്യരുടെ ദൈവങ്ങളെയും+ സേവിച്ചുതുടങ്ങി. അവർ യഹോവയെ ഉപേക്ഷിച്ചു, തങ്ങളുടെ ദൈവത്തെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു.
-
-
1 രാജാക്കന്മാർ 18:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഏലിയയെ കണ്ട ഉടനെ ആഹാബ് ചോദിച്ചു: “ആരാണ് ഇത്, ഇസ്രായേലിനെ ദ്രോഹിക്കുന്നവനോ?”*
18 അപ്പോൾ ഏലിയ ആഹാബ് രാജാവിനോട്: “ഇസ്രായേലിനെ ദ്രോഹിക്കുന്നതു ഞാനല്ല. യഹോവയുടെ കല്പനകൾ ഉപേക്ഷിക്കുകയും ബാൽ ദൈവങ്ങളെ സേവിക്കുകയും ചെയ്തുകൊണ്ട് രാജാവും രാജാവിന്റെ പിതൃഭവനവും ആണ് അങ്ങനെ ചെയ്യുന്നത്.+
-