10 യഹോവ അവരെ ഇസ്രായേലിന്റെ മുന്നിൽ പരിഭ്രാന്തരാക്കി.+ ഇസ്രായേല്യർ ഗിബെയോനിൽവെച്ച് അവരിൽ അനേകരെ സംഹരിച്ചു. അവർ ബേത്ത്-ഹോരോൻ കയറ്റംവഴി അവരെ പിന്തുടർന്ന് അസേക്കയും മക്കേദയും വരെ അവരെ കൊന്നുകൊണ്ടിരുന്നു.
15 സീസെരയും സൈന്യവും സീസെരയുടെ എല്ലാ യുദ്ധരഥങ്ങളും ബാരാക്കിന്റെ വാളിനു മുന്നിൽ പരിഭ്രമിച്ചുപോകാൻ യഹോവ ഇടയാക്കി.+ ഒടുവിൽ സീസെര രഥത്തിൽനിന്ന് ഇറങ്ങി ഓടിപ്പോയി.