4 “‘ചിന്താശൂന്യമായി സത്യം ചെയ്‌ത ഒരാൾ അതിന്റെ ഗൗരവം സംബന്ധിച്ച് ബോധവാനല്ലെന്നിരിക്കട്ടെ. താൻ ഉദ്ദേശിച്ച കാര്യം നല്ലതായാലും ചീത്തയായാലും ചിന്താശൂന്യമായാണു സത്യം ചെയ്തതെന്നു പിന്നീടു തിരിച്ചറിയുമ്പോൾ അവൻ കുറ്റക്കാരനാകും.*+
2 ഒരാൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ+ വർജനവ്രതം എടുക്കാമെന്ന് ആണയിട്ട് സത്യം ചെയ്യുകയോ+ ചെയ്‌താൽ അയാൾ തന്റെ വാക്കു ലംഘിക്കരുത്.+ താൻ ചെയ്തുകൊള്ളാമെന്നു നേർന്നതെല്ലാം അയാൾ ചെയ്യണം.+
21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+