14 പക്ഷേ, ഇനി താങ്കളുടെ അധികാരം നിലനിൽക്കില്ല.+ യഹോവ മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടെത്തി+ തന്റെ ജനത്തിനു നേതാവായി നിയോഗിക്കും.+ കാരണം, യഹോവ കല്പിച്ചതു താങ്കൾ അനുസരിച്ചില്ലല്ലോ.”+
22 ശൗലിനെ നീക്കിയശേഷം ദൈവം ദാവീദിനെ അവരുടെ രാജാവാക്കി.+ ദൈവം ദാവീദിനെക്കുറിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശായിയുടെ+ മകനായ ദാവീദ് എന്റെ മനസ്സിന്* ഇണങ്ങിയ ഒരാളാണ്.+ ഞാൻ ആഗ്രഹിക്കുന്നതൊക്കെ അവൻ ചെയ്യും.’