-
1 ശമുവേൽ 16:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യിശ്ശായി മകനെ വിളിച്ചുവരുത്തി. ഇളയ മകൻ ചുവന്നുതുടുത്തവനും മനോഹരമായ കണ്ണുകളുള്ളവനും കാഴ്ചയ്ക്കു സുമുഖനും ആയിരുന്നു.+ അപ്പോൾ, യഹോവ പറഞ്ഞു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യൂ! ഇതുതന്നെയാണ് ആൾ.”+ 13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+
-
-
പ്രവൃത്തികൾ 10:38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 അതായത്, നസറെത്തിൽനിന്നുള്ള യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്‌തെന്നും+ ദൈവം കൂടെയുണ്ടായിരുന്നതിനാൽ+ യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും പിശാച് കഷ്ടപ്പെടുത്തിയിരുന്ന എല്ലാവരെയും+ സുഖപ്പെടുത്തുകയും ചെയ്‌തെന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
-