-
ലേവ്യ 24:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഓരോ അടുക്കിന്റെയും മുകളിൽ ശുദ്ധമായ കുന്തിരിക്കം വെക്കണം. മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കാൻവേണ്ടിയുള്ള അപ്പമായിരിക്കും ഇത്.+ 8 ഓരോ ശബത്തുദിവസവും അവൻ പതിവായി യഹോവയുടെ മുമ്പാകെ അത് അടുക്കിവെക്കണം.+ ഇത് ഇസ്രായേല്യരുമായി ചെയ്തിരിക്കുന്ന ദീർഘകാലത്തേക്കുള്ള ഉടമ്പടിയാണ്. 9 അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അവർ അത് ഒരു വിശുദ്ധസ്ഥലത്തുവെച്ച് കഴിക്കും.+ കാരണം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്ന് പുരോഹിതനു കിട്ടുന്ന ഏറ്റവും വിശുദ്ധമായ ഓഹരിയാണ് അത്. ഇതു ദീർഘകാലത്തേക്കുള്ള ഒരു ചട്ടമാണ്.”
-
-
മർക്കോസ് 2:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 പക്ഷേ യേശു അവരോടു പറഞ്ഞു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും തിന്നാൻ ഒന്നുമില്ലാതെ വിശന്നപ്പോൾ ചെയ്‌തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 26 മുഖ്യപുരോഹിതനായ അബ്യാഥാരിനെക്കുറിച്ചുള്ള+ വിവരണത്തിൽ പറയുന്നതുപോലെ, ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്ചയപ്പം തിന്നുകയും+ കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്തില്ലേ?”
-
-
ലൂക്കോസ് 6:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 എന്നാൽ യേശു അവരോടു ചോദിച്ചു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്‌തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 4 ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്തില്ലേ?”+
-