21 അപ്പോൾ ശൗൽ പറഞ്ഞു: “ഞാൻ പാപം ചെയ്തിരിക്കുന്നു.+ എന്റെ മകനേ, ദാവീദേ, മടങ്ങിവരൂ. ഞാൻ ഇനി നിന്നെ ഉപദ്രവിക്കില്ല. കാരണം, എന്റെ ജീവനെ നീ ഇന്ന് അമൂല്യമായി കണക്കാക്കിയല്ലോ.+ അതെ, ഞാൻ കാണിച്ചതു വിഡ്ഢിത്തമാണ്. എനിക്കു വലിയൊരു പിഴവ് പറ്റിയിരിക്കുന്നു.”