10 ഈ ഗുഹയിൽവെച്ച് യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പിച്ചത് എങ്ങനെയെന്ന് ഇന്നേ ദിവസം അങ്ങ് സ്വന്തകണ്ണാൽ കണ്ടല്ലോ. എങ്കിലും അങ്ങയെ കൊല്ലാൻ ആരോ പറഞ്ഞപ്പോൾ+ അങ്ങയോട് അലിവ് തോന്നി ഞാൻ പറഞ്ഞു: ‘എന്റെ യജമാനനു നേരെ ഞാൻ കൈ ഉയർത്തില്ല. കാരണം, അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്.’+
11 ഞാൻ യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തുന്നത് യഹോവയുടെ വീക്ഷണത്തിൽ, ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ്!+ അതുകൊണ്ട് ഇപ്പോൾ, ശൗലിന്റെ തലയ്ക്കലുള്ള കുന്തവും ജലപാത്രവും എടുക്കുക. എന്നിട്ടു നമുക്കു പോകാം.”