14 അതിനിടെ, ദാസന്മാരിലൊരാൾ നാബാലിന്റെ ഭാര്യയായ അബീഗയിലിന്റെ അടുത്ത് ചെന്ന് ഇങ്ങനെ അറിയിച്ചു: “നമ്മുടെ യജമാനനു മംഗളം ആശംസിക്കാൻ ദാവീദ് വിജനഭൂമിയിൽനിന്ന് ദൂതന്മാരെ അയച്ചിരുന്നു. പക്ഷേ, യജമാനൻ അധിക്ഷേപവാക്കുകൾ പറഞ്ഞ് അവരുടെ നേരെ ആക്രോശിച്ചു.+