28 ദയവായി, അങ്ങയുടെ ഈ ദാസിയുടെ ലംഘനം പൊറുക്കേണമേ. യഹോവ നിശ്ചയമായും എന്റെ യജമാനനുവേണ്ടി ദീർഘകാലം നിലനിൽക്കുന്ന ഒരു ഭവനം പണിയും.+ കാരണം, എന്റെ യജമാനൻ യഹോവയ്ക്കുവേണ്ടിയാണല്ലോ യുദ്ധങ്ങൾ നടത്തുന്നത്.+ അങ്ങയുടെ ജീവിതകാലത്ത് ഒരിക്കലും അങ്ങയിൽ തിന്മ കണ്ടിട്ടുമില്ല.+