-
1 ദിനവൃത്താന്തം 14:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ ദാവീദ് ദൈവത്തോടു ചോദിച്ചു: “ഞാൻ ഫെലിസ്ത്യർക്കു നേരെ ചെല്ലണോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിനോട്, “പോകുക, അവരെ ഞാൻ ഉറപ്പായും നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു പറഞ്ഞു.+ 11 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ+ ചെന്ന് അവരെ തോൽപ്പിച്ചു. ദാവീദ് പറഞ്ഞു: “ഇരച്ചെത്തുന്ന വെള്ളം പ്രതിബന്ധങ്ങൾ തകർക്കുന്നതുപോലെ സത്യദൈവം എന്റെ കൈകൊണ്ട് എന്റെ ശത്രുക്കളെ തകർത്തിരിക്കുന്നു.” അതുകൊണ്ട് അവർ ആ സ്ഥലത്തിനു ബാൽ-പെരാസീം* എന്നു പേരിട്ടു. 12 ഫെലിസ്‌ത്യർ അവരുടെ ദൈവങ്ങളെ അവിടെ ഉപേക്ഷിച്ചിരുന്നു. ദാവീദിന്റെ ആജ്ഞപ്രകാരം അവ തീയിട്ട് കത്തിച്ചു.+
-