-
1 ദിനവൃത്താന്തം 18:14-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ദാവീദ് ഇസ്രായേൽ മുഴുവൻ ഭരിച്ച് പ്രജകൾക്കെല്ലാം നീതിയും ന്യായവും നടത്തിക്കൊടുത്തു.+ 15 സെരൂയയുടെ മകനായ യോവാബായിരുന്നു സൈന്യാധിപൻ.+ അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല. 16 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ; ശവ്ശയായിരുന്നു സെക്രട്ടറി. 17 യഹോയാദയുടെ മകൻ ബനയയായിരുന്നു കെരാത്യരുടെയും+ പ്ലേത്യരുടെയും+ തലവൻ. രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം രാജാവിന്റെ ആൺമക്കൾക്കായിരുന്നു.
-