2 ശൗലിന്റെ ഭവനത്തിൽ സീബ+ എന്നു പേരുള്ള ഒരു ദാസനുണ്ടായിരുന്നു. അവർ സീബയെ ദാവീദിന്റെ അടുത്ത് വിളിച്ചുവരുത്തി. രാജാവ് അയാളോട്, “നീയാണോ സീബ” എന്നു ചോദിച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്ന് അയാൾ പറഞ്ഞു.
9 അപ്പോൾ, രാജാവ് ശൗലിന്റെ പരിചാരകനായ സീബയെ ആളയച്ച് വരുത്തി ഇങ്ങനെ പറഞ്ഞു: “ശൗലിനും ശൗലിന്റെ ഭവനത്തിനും സ്വന്തമായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനനായ ശൗലിന്റെ കൊച്ചുമകനു കൊടുക്കുന്നു.+