31 തുടർന്ന് ഗിലെയാദ്യനായ ബർസില്ലായി,+ യോർദാൻ വരെ ചെന്ന് രാജാവിനെ യാത്രയാക്കാൻ രോഗെലീമിൽനിന്ന് വന്നു. 32 ബർസില്ലായി 80 വയസ്സുള്ള ഒരു വൃദ്ധനായിരുന്നു. വലിയ പണക്കാരനായ അദ്ദേഹം രാജാവ് മഹനയീമിൽ+ കഴിഞ്ഞിരുന്ന സമയത്ത് രാജാവിനു ഭക്ഷണം കൊടുത്തിരുന്നു.