-
2 ശമുവേൽ 9:7-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അപ്പോൾ ദാവീദ് പറഞ്ഞു: “പേടിക്കേണ്ടാ, ഞാൻ തീർച്ചയായും താങ്കളുടെ അപ്പനായ യോനാഥാനെ ഓർത്ത് താങ്കളോട് അചഞ്ചലമായ സ്‌നേഹം+ കാണിക്കും. താങ്കളുടെ മുത്തച്ഛനായ ശൗലിന്റെ നിലങ്ങളെല്ലാം ഞാൻ താങ്കൾക്കു മടക്കിത്തരും. താങ്കൾ സ്ഥിരമായി എന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കും.”+
8 അപ്പോൾ, മെഫിബോശെത്ത് ദാവീദിനെ നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു: “ഒരു ചത്ത നായയെപ്പോലുള്ള+ എന്റെ നേർക്ക് അങ്ങ് ശ്രദ്ധ* തിരിക്കാൻമാത്രം അങ്ങയുടെ ഈ ദാസൻ ആരാണ്?” 9 അപ്പോൾ, രാജാവ് ശൗലിന്റെ പരിചാരകനായ സീബയെ ആളയച്ച് വരുത്തി ഇങ്ങനെ പറഞ്ഞു: “ശൗലിനും ശൗലിന്റെ ഭവനത്തിനും സ്വന്തമായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനനായ ശൗലിന്റെ കൊച്ചുമകനു കൊടുക്കുന്നു.+ 10 നീയും നിന്റെ പുത്രന്മാരും നിന്റെ ദാസന്മാരും മെഫിബോശെത്തിനുവേണ്ടി നിലം കൃഷി ചെയ്യണം. നിന്റെ യജമാനന്റെ കൊച്ചുമകനു സ്വന്തമായുള്ളവർക്ക് ആഹാരം കിട്ടാൻ നീ അതിന്റെ വിളവ് ശേഖരിച്ച് അവർക്കു കൊടുക്കണം. പക്ഷേ, നിന്റെ യജമാനന്റെ കൊച്ചുമകനായ മെഫിബോശെത്ത് സ്ഥിരമായി എന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കും.”+
സീബയ്‌ക്കോ 15 ആൺമക്കളും 20 ദാസന്മാരും ഉണ്ടായിരുന്നു.+
-