-
2 രാജാക്കന്മാർ 19:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 എന്നാൽ ഞങ്ങളുടെ ദൈവമായ യഹോവേ, അയാളുടെ കൈയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ. അങ്ങനെ യഹോവ മാത്രമാണു ദൈവമെന്നു ഭൂമിയിലെ രാജ്യങ്ങളെല്ലാം അറിയട്ടെ!”+
20 അപ്പോൾ ആമൊസിന്റെ മകനായ യശയ്യ ഹിസ്കിയയ്ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അസീറിയൻ രാജാവായ സൻഹെരീബിനെക്കുറിച്ചുള്ള നിന്റെ പ്രാർഥന ഞാൻ കേട്ടിരിക്കുന്നു.+
-
-
2 ദിനവൃത്താന്തം 6:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “അങ്ങയോട് ആവർത്തിച്ച് പാപം ചെയ്‌തതു കാരണം അങ്ങയുടെ ജനമായ ഇസ്രായേൽ ശത്രുക്കളുടെ മുന്നിൽ പരാജിതരാകുമ്പോൾ,+ അവർ അങ്ങയിലേക്കു തിരിഞ്ഞ് അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തി+ തിരുമുമ്പാകെ ഈ ഭവനത്തിൽവെച്ച്+ കരുണയ്ക്കുവേണ്ടി അപേക്ഷിക്കുകയും+ യാചിക്കുകയും ചെയ്‌താൽ 25 അങ്ങ് സ്വർഗത്തിൽനിന്ന് കേൾക്കുകയും+ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച് അവർക്കും അവരുടെ പൂർവികർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരികെ വരുത്തുകയും ചെയ്യേണമേ.+
-