17 നിങ്ങളിൽനിന്ന് ഞാൻ എന്റെ മുഖം തിരിച്ചുകളയും. ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.+ നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ചവിട്ടിമെതിക്കും.+ ആരും പിന്തുടരാത്തപ്പോഴും നിങ്ങൾ ഭയന്ന് ഓടും.+
11 ഇസ്രായേൽ പാപം ചെയ്തിരിക്കുന്നു. ഞാൻ അവരോടു പാലിക്കാൻ കല്‌പിച്ച എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു.+ നശിപ്പിക്കാൻ വേർതിരിച്ചവയിൽ+ ചിലത് അവർ മോഷ്ടിച്ച്+ അവരുടെ വസ്തുവകകളുടെ ഇടയിൽ ഒളിച്ചുവെച്ചിരിക്കുന്നു.+
14 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ളയടിച്ചു. ദൈവം ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു.+ ശത്രുക്കളോട് എതിർത്തുനിൽക്കാൻ അവർക്കു കഴിയാതെയായി.+