-
2 ദിനവൃത്താന്തം 30:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 നിങ്ങൾ യഹോവയിലേക്കു മടങ്ങിവന്നാൽ നിങ്ങളുടെ സഹോദരന്മാരെയും നിങ്ങളുടെ മക്കളെയും പിടിച്ചുകൊണ്ടുപോയവർ അവരോടു കരുണ കാണിക്കുകയും+ ഈ ദേശത്തേക്കു മടങ്ങിവരാൻ അവരെ അനുവദിക്കുകയും ചെയ്യും.+ കാരണം നിങ്ങളുടെ ദൈവമായ യഹോവ കരുണയും അനുകമ്പയും* ഉള്ളവനാണ്;+ നിങ്ങൾ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിവന്നാൽ ദൈവം മുഖം തിരിച്ചുകളയില്ലെന്ന് ഉറപ്പാണ്.”+
-
-
എസ്ര 7:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും+ രാജാവിന്റെ വീരന്മാരായ എല്ലാ പ്രഭുക്കന്മാരുടെയും മുന്നിൽ ദൈവം എന്നോട് അചഞ്ചലമായ സ്‌നേഹം കാണിച്ചിരിക്കുന്നു.+ എന്റെ ദൈവമായ യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട് എന്നോടൊപ്പം പോരുന്നതിന് ഇസ്രായേലിലെ പ്രധാനികളെയെല്ലാം വിളിച്ചുകൂട്ടാൻ എനിക്കു ധൈര്യം തോന്നി.
-
-
നെഹമ്യ 2:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പിന്നെ ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ, ഞാൻ അക്കരപ്രദേശത്തുകൂടെ*+ യഹൂദയിലേക്കു പോകുമ്പോൾ ആ പ്രദേശത്തെ ഗവർണർമാർ എന്നെ കടത്തിവിടേണ്ടതിന് അവർക്കു കത്തുകൾ എഴുതിത്തരേണമേ. 8 കൂടാതെ, ദേവാലയത്തിന്റെ കോട്ടയുടെ+ കവാടങ്ങൾക്കും നഗരമതിലുകൾക്കും+ ഞാൻ താമസിക്കാൻ പോകുന്ന വീടിനും വേണ്ട ഉത്തരങ്ങൾക്ക് ആവശ്യമായ തടി നൽകാൻ രാജാവിന്റെ ഉദ്യാനപാലകനായ* ആസാഫിനും ഒരു കത്തു തരേണമേ.” എന്റെ ദൈവത്തിന്റെ നന്മയുള്ള കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട്+ ചോദിച്ചതെല്ലാം രാജാവ് എനിക്കു തന്നു.+
-