-
2 രാജാക്കന്മാർ 23:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഇസ്രായേല്യർ പാപം ചെയ്യാൻ ഇടയാക്കിക്കൊണ്ട് നെബാത്തിന്റെ മകനായ യൊരോബെയാം പണിത ബഥേലിലെ യാഗപീഠവും ആരാധനാസ്ഥലവും* അദ്ദേഹം ഇടിച്ചുകളഞ്ഞു.+ അതിനു ശേഷം ആ ആരാധനാസ്ഥലം കത്തിച്ച് ഇടിച്ച് പൊടിയാക്കി. പൂജാസ്തൂപവും ചുട്ട് ചാമ്പലാക്കി.+
16 മലയിൽ കല്ലറകൾ കണ്ടപ്പോൾ യോശിയ അവയിൽനിന്ന് അസ്ഥികൾ എടുപ്പിച്ച് യാഗപീഠത്തിൽ ഇട്ട് കത്തിച്ച് യാഗപീഠം അശുദ്ധമാക്കി. ഇങ്ങനെ സംഭവിക്കുമെന്ന് ഒരു ദൈവപുരുഷനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു; അതുപോലെതന്നെ സംഭവിച്ചു.+
-
-
2 ദിനവൃത്താന്തം 34:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 പിന്നെ യോശിയ ഇസ്രായേല്യരുടെ അധീനതയിലുണ്ടായിരുന്ന ദേശങ്ങളിൽനിന്ന് മ്ലേച്ഛമായ എല്ലാ വസ്‌തുക്കളും* നീക്കിക്കളഞ്ഞു.+ ഇസ്രായേലിലുള്ള എല്ലാവരും അവരുടെ ദൈവമായ യഹോവയെ ആരാധിക്കണമെന്നു യോശിയ കല്പിച്ചു. യോശിയയുടെ ജീവിതകാലത്ത് ഒരിക്കലും അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയുടെ വഴി വിട്ടുമാറിയില്ല.
-