-
1 രാജാക്കന്മാർ 16:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പിന്നീട്, ഹനാനിയുടെ+ മകനായ യേഹുവിനു+ ബയെശയ്ക്കെതിരെ യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു: 2 “ഞാൻ നിന്നെ പൊടിയിൽനിന്ന് എഴുന്നേൽപ്പിച്ച് എന്റെ ജനമായ ഇസ്രായേലിനു നായകനാക്കി.+ എന്നാൽ നീ യൊരോബെയാമിന്റെ വഴിയിൽ നടന്ന് എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു.+ അങ്ങനെ, അവർ ചെയ്‌ത പാപങ്ങൾ കാരണം ഞാൻ അവരോടു കോപിക്കാൻ നീ ഇടവരുത്തി. 3 അതിനാൽ ഞാൻ ബയെശയെയും അവന്റെ ഭവനത്തെയും തൂത്തുവാരും. അവന്റെ ഭവനം ഞാൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയാക്കും.+
-