21 അപ്പോൾ, അഹിഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഭവനം പരിപാലിക്കാൻ+ അങ്ങയുടെ അപ്പൻ നിറുത്തിയിട്ട് പോയ ഉപപത്നിമാരില്ലേ?+ അവരുടെകൂടെ കിടക്കുക. അപ്പോൾ, അങ്ങ് അപ്പന്റെ വെറുപ്പു സമ്പാദിച്ചിരിക്കുന്നെന്ന് ഇസ്രായേൽ മുഴുവനും കേൾക്കും. അത്, അങ്ങയെ പിന്തുണയ്ക്കുന്നവർക്കു ധൈര്യം പകരും.”