13യഹൂദാരാജാവായ അഹസ്യയുടെ+ മകൻ യഹോവാശിന്റെ+ ഭരണത്തിന്റെ 23-ാം വർഷം യേഹുവിന്റെ മകൻ യഹോവാഹാസ്+ ശമര്യയിൽ ഇസ്രായേലിനു രാജാവായി; അയാൾ 17 വർഷം ഭരിച്ചു.
10 യഹൂദാരാജാവായ യഹോവാശിന്റെ ഭരണത്തിന്റെ 37-ാം വർഷം യഹോവാഹാസിന്റെ മകൻ യഹോവാശ്+ ശമര്യയിൽ ഇസ്രായേലിനു രാജാവായി. യഹോവാശ് 16 വർഷം ഭരണം നടത്തി.
23 യഹൂദാരാജാവായ യഹോവാശിന്റെ മകനായ അമസ്യയുടെ ഭരണത്തിന്റെ 15-ാം വർഷം ഇസ്രായേൽരാജാവായ യഹോവാശിന്റെ മകൻ യൊരോബെയാം+ ശമര്യയിൽ രാജാവായി. 41 വർഷം യൊരോബെയാം ഭരണം നടത്തി.
12 “നാലു തലമുറവരെ നിന്റെ ആൺമക്കൾ+ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും”+ എന്ന് യഹോവ യേഹുവിനോടു പറഞ്ഞത് അങ്ങനെ നിറവേറി; എല്ലാം അങ്ങനെതന്നെ സംഭവിച്ചു.