-
2 രാജാക്കന്മാർ 22:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 “നീ മഹാപുരോഹിതനായ ഹിൽക്കിയയുടെ+ അടുത്ത് ചെല്ലുക. അദ്ദേഹത്തോട് യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന പണം,+ അതായത് വാതിൽക്കാവൽക്കാർ ജനങ്ങളിൽനിന്ന് സ്വീകരിക്കുന്ന പണം,+ ശേഖരിക്കാൻ പറയുക. 5 അവർ അത് യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവർക്കു കൊടുക്കട്ടെ. മേൽനോട്ടം വഹിക്കാൻ നിയമിതരായവർ ആ പണം യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി നടത്തുന്ന* ജോലിക്കാർക്ക്,+ 6 അതായത് ശില്പികൾക്കും കൽപ്പണിക്കാർക്കും മറ്റു പണിക്കാർക്കും, കൊടുക്കണം. അവർ ആ പണംകൊണ്ട് ഭവനത്തിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ ചെത്തിയ കല്ലും മരവും വാങ്ങണം.+
-
-
2 ദിനവൃത്താന്തം 24:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 കിട്ടുന്ന പണമെല്ലാം രാജാവും യഹോയാദയും കൂടെ യഹോവയുടെ ഭവനത്തിലെ പണിക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിക്കുമായിരുന്നു. ആ പണംകൊണ്ട് അവർ യഹോവയുടെ ഭവനം പുതുക്കിപ്പണിയാനായി കല്ലുവെട്ടുകാരെയും ശില്പികളെയും നിയമിച്ചു. കൂടാതെ യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി ചെയ്യാനായി ഇരുമ്പുപണിക്കാരെയും ചെമ്പുപണിക്കാരെയും അവർ കൂലിക്കെടുത്തു.+
-