5 ഹിസ്കിയ നിശ്ചയദാർഢ്യത്തോടെ ചെന്ന്, പൊളിഞ്ഞുകിടന്ന മതിൽ മുഴുവൻ പുതുക്കിപ്പണിത് അതിന്മേൽ ഗോപുരങ്ങൾ നിർമിച്ചു. ആ മതിലിനു വെളിയിൽ മറ്റൊരു മതിൽകൂടി പണിതു. ദാവീദിന്റെ നഗരത്തിലുള്ള മില്ലോയുടെ+ കേടുപാടുകൾ തീർക്കുകയും ധാരാളം ആയുധങ്ങളും പരിചകളും ഉണ്ടാക്കുകയും ചെയ്തു.