6 യഹൂദയിലുള്ളവർ തങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട്+ രമല്യയുടെ മകനായ പേക്കഹ്+ അവർക്കു നേരെ വന്ന് ധീരരായ 1,20,000 പുരുഷന്മാരെ ഒറ്റ ദിവസംകൊണ്ട് കൊന്നുകളഞ്ഞു.
7യഹൂദാരാജാവായ ഉസ്സീയയുടെ മകനായ യോഥാമിന്റെ മകനായ ആഹാസിന്റെ+ കാലത്ത്, സിറിയൻ രാജാവായ രസീനും ഇസ്രായേൽരാജാവായ, രമല്യയുടെ മകൻ പേക്കഹും+ യരുശലേമിനോടു യുദ്ധം ചെയ്യാൻ വന്നു. എന്നാൽ അതു പിടിച്ചടക്കാൻ അയാൾക്കു* കഴിഞ്ഞില്ല.+
4 നീ അവനോടു പറയണം: ‘പേടിക്കേണ്ടാ, ശാന്തനായിരിക്കുക! സിറിയൻ രാജാവായ രസീന്റെയും രമല്യയുടെ+ മകന്റെയും ഉഗ്രകോപം നിമിത്തം നിന്റെ ഹൃദയം തളർന്നുപോകരുത്. അവർ പുകഞ്ഞുതീരാറായ രണ്ടു തീക്കൊള്ളികൾ മാത്രമാണ്.