4 ഹസായേൽഗൃഹത്തിനു നേരെ ഞാൻ തീ അയയ്‌ക്കും,+
അതു ബൻ-ഹദദിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.+
5 ദമസ്‌കൊസിന്റെ ഓടാമ്പലുകൾ ഞാൻ തകർത്തുകളയും,+
ബിഖാത്-ആവെനിൽ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.
ബേത്ത്-ഏദെനിലെ ഭരണാധികാരിയെയും ഞാൻ കൊല്ലും.
സിറിയയിലെ ജനങ്ങൾ കീരിലേക്കു ബന്ദികളായി പോകും”+ എന്ന് യഹോവ പറയുന്നു.’