19 അങ്ങനെ ഏലിയ അവിടെനിന്ന് പോയി ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി. എലീശ അപ്പോൾ നിലം ഉഴുകയായിരുന്നു. എലീശയുടെ മുന്നിൽ 12 ജോടി കാളകളുണ്ടായിരുന്നു, 12-ാമത്തെ ജോടിയുടെകൂടെയായിരുന്നു എലീശ. അപ്പോൾ ഏലിയ എലീശയുടെ അടുത്തേക്കു ചെന്ന് തന്റെ പ്രവാചകവസ്‌ത്രം+ എലീശയുടെ മേൽ ഇട്ടു.