24 പിന്നെ അസീറിയൻ രാജാവ് ബാബിലോൺ, കൂഥ, അവ്വ, ഹമാത്ത്, സെഫർവ്വയീം+ എന്നീ സ്ഥലങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്യർക്കു പകരം ശമര്യയിലെ നഗരങ്ങളിൽ താമസിപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ നഗരങ്ങളിൽ താമസിച്ചു.
33 ഏതെങ്കിലും ജനതകളുടെ ദൈവങ്ങൾക്ക് അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ? 34 ഹമാത്തിലെയും+ അർപ്പാദിലെയും ദൈവങ്ങൾ എവിടെ? സെഫർവ്വയീമിലെയും+ ഹേനയിലെയും ഇവ്വയിലെയും ദൈവങ്ങൾ എവിടെ? എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+