20 ഏഹൂദ് എഗ്ലോൻ രാജാവിന്റെ അടുത്തേക്കു ചെന്നു. രാജാവ് കൊട്ടാരത്തിനു മുകളിലത്തെ തണുപ്പുള്ള മുറിയിൽ അപ്പോൾ തനിച്ചായിരുന്നു. “ദൈവത്തിൽനിന്നുള്ള ഒരു സന്ദേശം അങ്ങയെ അറിയിക്കാനുണ്ട്” എന്ന് ഏഹൂദ് പറഞ്ഞപ്പോൾ രാജാവ് സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു.