-
2 രാജാക്കന്മാർ 5:25-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അയാൾ യജമാനന്റെ അടുത്ത് ചെന്നു. എലീശ അയാളോടു ചോദിച്ചു: “ഗേഹസീ, നീ എവിടെ പോയതായിരുന്നു?” അയാൾ പറഞ്ഞു: “അടിയൻ എങ്ങും പോയില്ല.”+ 26 എലീശ അയാളോടു പറഞ്ഞു: “ആ മനുഷ്യൻ നിന്നെ കാണാൻ രഥത്തിൽനിന്ന് ഇറങ്ങിയപ്പോൾ എന്റെ ഹൃദയം അവിടെ നിന്നോടുകൂടെയുണ്ടായിരുന്നില്ലേ? വെള്ളിയും വസ്ത്രങ്ങളും ഒലിവുതോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും കൈവശമാക്കാനും ആടുമാടുകളെയും ദാസീദാസന്മാരെയും സമ്പാദിക്കാനും ഉള്ള സമയം ഇതാണോ?+ 27 ഇതാ, നയമാന്റെ കുഷ്‌ഠം+ നിന്നെയും നിന്റെ വംശജരെയും ബാധിക്കും; അത് ഒരിക്കലും നിങ്ങളെ വിട്ടുമാറില്ല.” ഉടനെ ഗേഹസി ഹിമംപോലെ വെളുത്ത് ഒരു കുഷ്‌ഠരോഗിയായി+ എലീശയുടെ മുന്നിൽനിന്ന് പോയി.
-