വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 21:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: “നിങ്ങളെ ഉപരോ​ധി​ച്ചു​കൊണ്ട്‌ മതിലി​നു പുറത്ത്‌ നിൽക്കുന്ന ബാബിലോൺരാജാവിനോടും+ കൽദയ​രോ​ടും യുദ്ധം ചെയ്യാൻ നിങ്ങൾ കൈയിൽ എടുത്തി​രി​ക്കുന്ന ആയുധ​ങ്ങൾതന്നെ ഇതാ ഞാൻ നിങ്ങൾക്കെ​തി​രെ തിരി​ക്കു​ന്നു. ഞാൻ അവ നഗരമ​ധ്യ​ത്തിൽ ഒന്നിച്ചു​കൂ​ട്ടും.

  • യിരെമ്യ 39:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 സിദെക്കിയയുടെ ഭരണത്തി​ന്റെ 11-ാം വർഷം നാലാം മാസം ഒൻപതാം ദിവസം അവർ നഗരമ​തിൽ തകർത്ത്‌ അകത്ത്‌ കയറി.+

  • യിരെമ്യ 39:4-7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹൂദയിലെ സിദെ​ക്കിയ രാജാ​വും പടയാ​ളി​ക​ളൊ​ക്കെ​യും അവരെ കണ്ടപ്പോൾ അവി​ടെ​നിന്ന്‌ രാത്രി രാജാ​വി​ന്റെ തോട്ടം വഴി ഇരട്ടമ​തി​ലിന്‌ ഇടയിലെ കവാട​ത്തി​ലൂ​ടെ നഗരത്തി​നു പുറത്ത്‌ കടന്ന്‌ ഓടി​ര​ക്ഷ​പ്പെട്ടു.+ അവർ അരാബ​യ്‌ക്കുള്ള വഴിയേ ഓടി​പ്പോ​യി.+ 5 പക്ഷേ കൽദയ​സൈ​ന്യം അവരുടെ പിന്നാലെ ചെന്ന്‌ യരീഹൊ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ സിദെ​ക്കി​യയെ പിടി​കൂ​ടി.+ അവർ അദ്ദേഹത്തെ ഹമാത്ത്‌+ ദേശത്തുള്ള രിബ്ലയിൽ+ ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസറിന്റെ* അടുത്ത്‌ കൊണ്ടു​വന്നു. അവി​ടെ​വെച്ച്‌ രാജാവ്‌ അദ്ദേഹ​ത്തി​നു ശിക്ഷ വിധിച്ചു. 6 രിബ്ലയിൽവെച്ച്‌ ബാബി​ലോൺരാ​ജാവ്‌ സിദെ​ക്കി​യ​യു​ടെ പുത്ര​ന്മാ​രെ അദ്ദേഹ​ത്തി​ന്റെ കൺമു​ന്നിൽവെച്ച്‌ വെട്ടി​ക്കൊ​ന്നു. യഹൂദ​യി​ലെ എല്ലാ പ്രഭു​ക്ക​ന്മാ​രോ​ടും അദ്ദേഹം അങ്ങനെ​തന്നെ ചെയ്‌തു.+ 7 പിന്നെ അദ്ദേഹം സിദെ​ക്കി​യ​യു​ടെ കണ്ണു കുത്തി​പ്പൊ​ട്ടി​ച്ചു. അതിനു ശേഷം, അദ്ദേഹത്തെ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കാൻ ചെമ്പു​കൊ​ണ്ടുള്ള കാൽവി​ലങ്ങ്‌ ഇട്ട്‌ ബന്ധിച്ചു.+

  • യഹസ്‌കേൽ 33:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അങ്ങനെ ഒടുവിൽ, ഞങ്ങളുടെ പ്രവാ​സ​ത്തി​ന്റെ 12-ാം വർഷം പത്താം മാസം അഞ്ചാം ദിവസം, യരുശ​ലേ​മിൽനിന്ന്‌ ഓടി​ര​ക്ഷ​പ്പെട്ട ഒരു മനുഷ്യൻ എന്റെ അടുത്ത്‌ വന്ന്‌+ “നഗരം വീണു!”+ എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക