-
2 ദിനവൃത്താന്തം 5:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 കാഹളം ഊതുന്നവരും ഗായകരും ഏകസ്വരത്തിൽ യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചു. കാഹളങ്ങളുടെയും ഇലത്താളങ്ങളുടെയും മറ്റു സംഗീതോപകരണങ്ങളുടെയും അകമ്പടിയോടെ അവർ യഹോവയെ സ്തുതിച്ച്, “ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്”+ എന്നു പാടിയ ഉടനെ യഹോവയുടെ ഭവനം മേഘംകൊണ്ട് നിറഞ്ഞു!+
-
-
എസ്ര 3:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “ദൈവം നല്ലവനല്ലോ; ഇസ്രായേലിനോടുള്ള ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്”+ എന്നു പാടുകയും ഏറ്റുപാടുകയും+ ചെയ്തുകൊണ്ട് അവർ ദൈവമായ യഹോവയെ സ്തുതിച്ച് ദൈവത്തിനു നന്ദി പറഞ്ഞു. യഹോവയുടെ ഭവനത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനം മുഴുവൻ ഉച്ചത്തിൽ ആർത്തുവിളിച്ച് യഹോവയെ സ്തുതിച്ചു.
-