-
1 ദിനവൃത്താന്തം 29:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ എന്റെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി ചെയ്തിട്ടുണ്ട്. അതിന്റെ പണിക്കുവേണ്ട സ്വർണവും വെള്ളിയും ചെമ്പും ഇരുമ്പും+ തടിയും+ നഖവർണിക്കല്ലുകളും ചെറിയ അലങ്കാരക്കല്ലുകളും അമൂല്യമായ എല്ലാ തരം കല്ലുകളും ചാന്തു ചേർത്ത് ഉറപ്പിക്കേണ്ട വിശേഷപ്പെട്ട കല്ലുകളും അനേകം വെൺകല്ലുകളും ഞാൻ ശേഖരിച്ചുവെച്ചിട്ടുണ്ട്. 3 എന്റെ ദൈവത്തിന്റെ ഭവനത്തോടുള്ള പ്രത്യേകതാത്‌പര്യം+ കാരണം, വിശുദ്ധഭവനത്തിനുവേണ്ടി ഞാൻ ഒരുക്കിവെച്ചിട്ടുള്ള എല്ലാത്തിനും പുറമേ, എന്റെ സ്വന്തം ഖജനാവിലെ+ സ്വർണവും വെള്ളിയും കൂടി ഞാൻ എന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു കൊടുക്കുന്നു. 4 അതായത്, ഓഫീരിൽനിന്നുള്ള+ 3,000 താലന്തു* സ്വർണം, 7,000 താലന്തു ശുദ്ധീകരിച്ച വെള്ളി എന്നിവ ഭവനങ്ങളുടെ ചുവരുകൾ പൊതിയുന്നതിനും
-