10 മെരാരിയുടെ വംശജരിൽപ്പെട്ട ഹോസയുടെ ആൺമക്കൾ: തലവൻ ശിമ്രി. ശിമ്രി മൂത്ത മകനല്ലായിരുന്നെങ്കിലും അപ്പൻ ശിമ്രിയെ തലവനായി നിയമിച്ചു. 11 രണ്ടാമൻ ഹിൽക്കിയ, മൂന്നാമൻ തെബല്യ, നാലാമൻ സെഖര്യ. ഹോസയുടെ എല്ലാ ആൺമക്കളും സഹോദരന്മാരും കൂടി ആകെ 13 പേർ.