-
സംഖ്യ 31:50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
50 അതുകൊണ്ട് യഹോവയുടെ മുമ്പാകെ ഞങ്ങൾക്കു പാപപരിഹാരം വരുത്താനായി, ഞങ്ങൾക്ക് ഓരോരുത്തർക്കും കിട്ടിയ സ്വർണംകൊണ്ടുള്ള വസ്തുക്കളും പാദസരങ്ങളും വളകളും മുദ്രമോതിരങ്ങളും കമ്മലുകളും മറ്റ് ആഭരണങ്ങളും യഹോവയ്ക്കു യാഗമായി കൊണ്ടുവരാൻ ഞങ്ങളെ അനുവദിച്ചാലും.”
-
-
1 ദിനവൃത്താന്തം 18:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അയാൾ ഉടനെ മകൻ ഹദോരാമിനെ ദാവീദ് രാജാവിന്റെ അടുത്ത് അയച്ച് സുഖവിവരം തിരക്കുകയും ഹദദേസെരിനോടു പോരാടി വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു. (കാരണം ഹദദേസെർ കൂടെക്കൂടെ തോവുവിനോട് ഏറ്റുമുട്ടിയിരുന്നു.) സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടുള്ള കുറെ സമ്മാനങ്ങളും ദാവീദിനു കൊടുത്തു. 11 എല്ലാ ജനതകളിൽനിന്നും—അതായത് ഏദോമിൽനിന്നും മോവാബിൽനിന്നും അമ്മോന്യർ,+ ഫെലിസ്ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും—പിടിച്ചെടുത്ത വെള്ളിയോടും സ്വർണത്തോടും ഒപ്പം അവയും ദാവീദ് രാജാവ് യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിച്ചു.+
-