2 അങ്ങനെ, രാജാവ് തന്നോടൊപ്പമുണ്ടായിരുന്ന സൈന്യാധിപനായ യോവാബിനോടു+ പറഞ്ഞു: “ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലൂടെയും പോയി ജനത്തിന്റെ പേര് രേഖപ്പെടുത്തുക. എനിക്കു ജനത്തിന്റെ എണ്ണം അറിയണം.”
15 അങ്ങനെ യഹോവ രാവിലെമുതൽ ഇസ്രായേലിൽ മാരകമായ ഒരു പകർച്ചവ്യാധി അയച്ചു.+ നിശ്ചയിച്ച സമയംവരെ അതു തുടർന്നു. ദാൻ മുതൽ ബേർ-ശേബ+ വരെ 70,000 ആളുകൾ മരിച്ചു.+