25 അദീയേലിന്റെ മകനായ അസ്മാവെത്തിനായിരുന്നു രാജാവിന്റെ ഖജനാവുകളുടെ+ ചുമതല. ഉസ്സീയയുടെ മകനായ യോനാഥാനാണു കൃഷിയിടങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഗോപുരങ്ങളിലും ഉള്ള സംഭരണശാലകളുടെ* ചുമതല വഹിച്ചത്.
29 ശാരോന്യനായ+ ശിത്രായിക്കായിരുന്നു ശാരോനിൽ മേഞ്ഞിരുന്ന കാലിക്കൂട്ടങ്ങളുടെ ചുമതല. താഴ്വരകളിലെ കാലിക്കൂട്ടങ്ങളുടെ ചുമതല അദായിയുടെ മകനായ ശാഫാത്തിനായിരുന്നു.