വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 22:14-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അങ്ങനെ ഹിൽക്കിയ പുരോ​ഹി​ത​നും അഹീക്കാ​മും അക്‌ബോ​രും ശാഫാ​നും അസായ​യും കൂടി ഹുൽദ പ്രവാചികയുടെ+ അടുത്ത്‌ ചെന്നു. വസ്‌ത്രം​സൂ​ക്ഷി​പ്പു​കാ​ര​നായ ഹർഹസി​ന്റെ മകനായ തിക്വ​യു​ടെ മകൻ ശല്ലൂമി​ന്റെ ഭാര്യ​യാ​യി​രു​ന്നു ഈ പ്രവാ​ചിക. യരുശ​ലേ​മി​ന്റെ പുതിയ ഭാഗത്താ​ണു ഹുൽദ താമസി​ച്ചി​രു​ന്നത്‌. അവർ അവിടെ ചെന്ന്‌ പ്രവാ​ചി​ക​യോ​ടു സംസാ​രി​ച്ചു.+ 15 പ്രവാചിക അവരോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘നിങ്ങളെ എന്റെ അടു​ത്തേക്ക്‌ അയച്ചയാ​ളോ​ടു നിങ്ങൾ പറയണം: 16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാ​രാ​ജാവ്‌ വായിച്ച ആ പുസ്‌തകത്തിൽ+ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ ഈ സ്ഥലത്തി​ന്മേ​ലും ഇവിടെ താമസി​ക്കു​ന്ന​വ​രു​ടെ മേലും ദുരന്തം വരുത്തും. 17 കാരണം അവർ എന്നെ ഉപേക്ഷി​ക്കു​ക​യും മറ്റു ദൈവ​ങ്ങൾക്കു യാഗവ​സ്‌തു​ക്കൾ ദഹിപ്പിച്ചുകൊണ്ട്‌*+ അവരുടെ എല്ലാ ചെയ്‌തികളാലും+ എന്നെ കോപി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ സ്ഥലത്തിനു നേരെ എന്റെ കോപം ആളിക്ക​ത്തും. അത്‌ ഒരിക്ക​ലും കെട്ടു​പോ​കില്ല.’”+ 18 എന്നാൽ യഹോ​വ​യോ​ടു ചോദി​ക്കാൻ നിങ്ങളെ അയച്ച യഹൂദാ​രാ​ജാ​വി​നോ​ടു നിങ്ങൾ പറയണം: “രാജാവ്‌ വായി​ച്ചു​കേട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: 19 ‘ഈ സ്ഥലവും ഇവി​ടെ​യുള്ള ആളുക​ളും ഭീതി​ക്കും ശാപത്തി​നും പാത്ര​മാ​യി​ത്തീ​രും എന്നു ഞാൻ പറഞ്ഞതു കേട്ട​പ്പോൾ നീ ഹൃദയ​പൂർവം പശ്ചാത്തപിക്കുകയും* യഹോ​വ​യു​ടെ മുമ്പാകെ സ്വയം താഴ്‌ത്തുകയും+ ചെയ്‌തു. നീ വസ്‌ത്രം കീറി+ എന്റെ മുമ്പാകെ വിലപി​ച്ചു. അതു​കൊണ്ട്‌ നിന്റെ അപേക്ഷ ഞാനും കേട്ടി​രി​ക്കു​ന്നു എന്ന്‌ യഹോവ പറയുന്നു. 20 നീ നിന്റെ പൂർവി​ക​രോ​ടു ചേരാൻ* ഞാൻ ഇടയാ​ക്കും. നീ സമാധാ​ന​ത്തോ​ടെ നിന്റെ കല്ലറയി​ലേക്കു പോകും. ഞാൻ ഈ സ്ഥലത്തിനു മേൽ വരുത്തുന്ന ദുരന്ത​ങ്ങ​ളൊ​ന്നും നിനക്കു കാണേ​ണ്ടി​വ​രില്ല.’”’” അവർ ചെന്ന്‌ ഇക്കാര്യ​ങ്ങ​ളെ​ല്ലാം രാജാ​വി​നെ അറിയി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക