23 “നീ കരുവേലത്തടികൊണ്ട് ഒരു മേശയും ഉണ്ടാക്കണം.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരിക്കണം.+24 നീ അതു തനിത്തങ്കംകൊണ്ട് പൊതിയണം. അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം.
8 ശലോമോൻ പത്തു മേശ ഉണ്ടാക്കി ദേവാലയത്തിൽ വെച്ചു—അഞ്ചെണ്ണം വലതുവശത്തും അഞ്ചെണ്ണം ഇടതുവശത്തും.+ സ്വർണംകൊണ്ട് 100 കുഴിയൻപാത്രങ്ങളും ഉണ്ടാക്കി.