-
2 ദിനവൃത്താന്തം 17:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അവരോടൊപ്പം ശെമയ്യ, നെഥന്യ, സെബദ്യ, അസാഹേൽ, ശെമീരാമോത്ത്, യഹോനാഥാൻ, അദോനിയ, തോബിയ, തോബ്-അദോനിയ എന്നീ ലേവ്യരും എലീശാമ, യഹോരാം എന്നീ പുരോഹിതന്മാരും ഉണ്ടായിരുന്നു.+ 9 അവർ യഹോവയുടെ നിയമപുസ്‌തകവുമായി+ യഹൂദയിലെങ്ങും സഞ്ചരിച്ച് അവിടത്തെ എല്ലാ നഗരങ്ങളിലെയും ജനങ്ങളെ അതിൽനിന്ന് പഠിപ്പിച്ചു.
-
-
നെഹമ്യ 8:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 യേശുവ, ബാനി, ശേരെബ്യ,+ യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദിയ, മയസേയ, കെലീത, അസര്യ, യോസാബാദ്,+ ഹാനാൻ, പെലായ എന്നീ ലേവ്യർ ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു.+ ആ സമയം ജനം മുഴുവൻ നിൽക്കുകയായിരുന്നു. 8 അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്‌തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.+
-