24യഹോയാക്കീമിന്റെ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ അയാൾക്കു നേരെ വന്നു. യഹോയാക്കീം മൂന്നു വർഷം നെബൂഖദ്നേസറിനെ സേവിച്ചു. പിന്നീട് അയാൾ നെബൂഖദ്നേസറിനെ എതിർത്തു.
25സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു.+ അയാൾ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+
25യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം,+ അതായത് ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷത്തിൽ, യഹൂദയിലുള്ള എല്ലാവരെയുംകുറിച്ച് യിരെമ്യക്ക് ഒരു സന്ദേശം കിട്ടി.