വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നീ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌.+ കാരണം നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌.+ എന്നെ വെറു​ക്കുന്ന പിതാ​ക്ക​ന്മാ​രു​ടെ തെറ്റി​നുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാം തലമു​റ​യു​ടെ മേലും നാലാം തലമു​റ​യു​ടെ മേലും വരുത്തും.

  • 1 രാജാക്കന്മാർ 9:6-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എന്നാൽ നീയും നിന്റെ മക്കളും എന്നെ അനുഗ​മി​ക്കു​ന്നതു നിറു​ത്തു​ക​യും ഞാൻ ഇന്നു നിന്റെ മുമ്പാകെ വെച്ചി​രി​ക്കുന്ന എന്റെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും പാലി​ക്കാ​തെ അന്യ​ദൈ​വ​ങ്ങളെ സേവിച്ച്‌ അവയുടെ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌താൽ+ 7 ഇസ്രായേലിനു കൊടുത്ത ദേശത്തു​നിന്ന്‌ ഞാൻ അവരെ ഇല്ലാതാ​ക്കും.+ എന്റെ നാമത്തി​നു​വേണ്ടി ഞാൻ വിശു​ദ്ധീ​ക​രിച്ച ഈ ഭവനം എന്റെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യു​ക​യും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കു​മി​ട​യിൽ ഇസ്രാ​യേൽ നിന്ദയ്‌ക്കും* പരിഹാ​സ​ത്തി​നും പാത്ര​മാ​കും.+ 8 ഈ ഭവനം നാശകൂ​മ്പാ​ര​മാ​യി​ത്തീ​രും.+ അതിന്‌ അടുത്തു​കൂ​ടി പോകു​ന്നവർ അത്ഭുത​സ്‌ത​ബ്ധ​രാ​കു​ക​യും അതിശ​യ​ത്തോ​ടെ തല കുലു​ക്കി​ക്കൊണ്ട്‌,* ‘യഹോവ എന്തിനാ​ണ്‌ ഈ ദേശ​ത്തോ​ടും ഈ ഭവന​ത്തോ​ടും ഇങ്ങനെ ചെയ്‌തത്‌’ എന്നു ചോദി​ക്കു​ക​യും ചെയ്യും.+ 9 പിന്നെ അവർ പറയും: ‘അവരുടെ പൂർവി​കരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ കൊണ്ടു​വന്ന അവരുടെ ദൈവ​മായ യഹോ​വയെ അവർ ഉപേക്ഷി​ക്കു​ക​യും അന്യ​ദൈ​വ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട്‌ അവയെ സേവി​ക്കു​ക​യും ചെയ്‌തു. അതു​കൊ​ണ്ടാണ്‌ യഹോവ ഈ ദുരന്ത​മെ​ല്ലാം അവരുടെ മേൽ വരുത്തി​യത്‌.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക