3 ശലോമോൻ ഈജിപ്തിലെ രാജാവായ ഫറവോനുമായി വിവാഹബന്ധം സ്ഥാപിച്ചു; ഫറവോന്റെ മകളെ വിവാഹം കഴിച്ച്+ ദാവീദിന്റെ നഗരത്തിലേക്കു+ കൊണ്ടുവന്നു. കൊട്ടാരവും യഹോവയുടെ ഭവനവും യരുശലേമിനു ചുറ്റുമുള്ള മതിലും പണിതുതീരുന്നതുവരെ+ ശലോമോൻ ഫറവോന്റെ മകളെ അവിടെ താമസിപ്പിച്ചു.