27 ഹീരാം തന്റെ പരിചയസമ്പന്നരായ നാവികരെ ശലോമോന്റെ ദാസന്മാരോടുകൂടെ ആ കപ്പലുകളിൽ അയച്ചു.+28 അവർ ഓഫീരിൽ+ പോയി അവിടെനിന്ന് 420 താലന്തു സ്വർണം കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.
22 രാജാവിനു ഹീരാമിന്റെ കപ്പൽവ്യൂഹത്തോടൊപ്പം കടലിൽ തർശീശുകപ്പലുകളുടെ+ ഒരു വ്യൂഹമുണ്ടായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ കൊണ്ടുവരുമായിരുന്നു.
18 ഹീരാം+ തന്റെ ദാസന്മാരുടെ കൈവശം ശലോമോനു കപ്പലുകൾ കൊടുത്തയച്ചു; ഒപ്പം പരിചയസമ്പന്നരായ നാവികരെയും അയച്ചു. അവർ ശലോമോന്റെ ദാസന്മാരോടൊപ്പം ഓഫീരിൽ+ പോയി അവിടെനിന്ന് 450 താലന്തു* സ്വർണം+ കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.+